city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാ­യാ­റില്‍ 2 വീ­ടു­ക­ളില്‍ ക­വര്‍ച ; 20 പ­വനും കാല്‍ ല­ക്ഷം രൂ­പയും ന­ഷ്ട­പ്പെട്ടു

ബാ­യാ­റില്‍ 2 വീ­ടു­ക­ളില്‍ ക­വര്‍ച ; 20 പ­വനും കാല്‍ ല­ക്ഷം രൂ­പയും ന­ഷ്ട­പ്പെട്ടു
ഉപ്പള : ബാ­യാര്‍ ബേ­ളു­ക്ക­ട്ട­യില്‍ ര­ണ്ടു വീ­ടു­ക­ളി­ല്‍ വന്‍ ക­വര്‍­ച. ബു­ധ­നാഴ്ച അര്‍­ദ്ധ­രാ­ത്രി­യി­ലുണ്ടാ­യ ക­വര്‍­ച­യില്‍ 20 പ­വന്‍ സ്വര്‍­ണാ­ഭ­ര­ണ­ങ്ങ­ളും 32,000 രൂ­പയും റാഡോ വാ­ച്ചു­മുള്‍­പെ­ടെ ആ­റു വാ­ച്ചു­ക­ളും മൊ­ബൈല്‍­ഫോണും ബൈ­ക്കും കൊ­ള്ള­യ­ടി­ച്ചു.

ബാ­യാര്‍ ബേ­ളു­ക്ക­ട്ട­യി­ലെ ഭാര­ത് ബീ­ഡി കോണ്‍­ട്രാ­ക്ടര്‍ ബി.എം.ഹ­മീ­ദി­ന്റെ വീടും തൊ­ട്ട­ടു­ത്തു­ള്ള ബാ­യാര്‍ പെ­ട്രോള്‍പമ്പ്  ഉ­ട­മയും ഗള്‍­ഫു­കാ­ര­നു­മായ മൊ­യ്­തീന്‍­കു­ഞ്ഞി­യു­ടെ വീ­ട്ടി­ലു­മാണ് ക­വര്‍­ച ചെ­യ്­തത്. ഹ­മീ­ദി­ന്റെ ഇ­രുനി­ല വീ­ടി­ന്റെ പിന്‍­ഭാഗ­ത്ത് കോ­ണി­ചാ­രി­വെച്ച് മു­ക­ളില്‍ ക­യറി­യ ക­വര്‍­ചാ സം­ഘം മു­ക­ളില­ത്തെ മൂ­ന്ന് മു­റി­ക­ളി­ലു­ണ്ടാ­യി­രു­ന്ന അ­ല­മാ­ര­ക­ളു­ടെ പൂട്ടു­പൊ­ളിച്ച് സാ­ധ­ന­ങ്ങള്‍ വാ­രി­വ­ലി­ച്ചി­ട്ട ശേ­ഷം താ­ഴെ­യു­ള്ള കി­ട­പ്പു­മു­റി­യില്‍ കയറി അ­ല­മാ­ര­യു­ടെ പൂട്ടു­പൊ­ളി­ച്ചാ­ണ് 20 പ­വന്‍ സ്വര്‍­ണാ­ഭ­ര­ണ­വും, 25,000 രൂ­പ­യും, റാഡോ വാച്ചും കൊ­ളളയ­ടി­ച്ച­ത്.

ഈ സമ­യം ഹ­മീ­ദും, ഭാ­ര്യയും മൂ­ന്ന് മ­ക്ക­ളും, മാ­താ­വും നല്ല ഉ­റ­ക്ക­ത്തി­ലാ­യി­രു­ന്നു. അര്‍­ദ്ധ­രാ­ത്രി­യില്‍ വീ­ട്ടി­നു­ള്ളില്‍ ചെറി­യ അന­ക്കം കേ­ട്ടി­രു­ന്ന­താ­യി ഹ­മീ­ദി­ന്റെ മാ­താ­വ് പ­റ­ഞ്ഞു. എ­ന്നാല്‍ ഉ­റ­ക്ക­ക്ഷീ­ണ­ത്തില്‍ അ­ത് ശ്ര­ദ്ധി­ച്ചില്ല. രാ­വി­ലെ ഉ­ണര്‍­ന്നെ­ണീ­റ്റ­പ്പോ­ഴാ­ണ് വീ­ട്ടു­കാര്‍ ക­വര്‍­ച ന­ട­ന്ന­താ­യി അ­റി­യു­ന്നത്. ഉ­ട­ന്‍ പോ­ലീ­സി­നെ അ­റി­യിച്ചു.

അ­തേ സ­മ­യ­ത്താ­ണ് തൊ­ട്ട­ടു­ത്ത ബാ­യാ­റി­ലെ പെ­ട്രോള്‍പമ്പ് ഉ­ട­മയും ഗള്‍­ഫു­കാ­ര­നുമായ മൊ­യ്­തീന്‍ കു­ഞ്ഞി­യു­ടെ വീ­ട്ടി­ലും ക­വര്‍­ച ന­ട­ന്ന­താ­യി വിവ­രം ല­ഭി­ച്ചത്. മൊ­യ്­തീന്‍ കു­ഞ്ഞി­യു­ടെ വീ­ടി­ന് പി­റ­കു­വശ­ത്തെ വാ­തില്‍ ത­കര്‍ത്ത് അകത്ത്ക­ടന്ന മോ­ഷ്ടാ­ക്കള്‍ മു­റി­യു­ടെ പൂ­ട്ട് പൊ­ളി­ച്ച് അ­തി­നു­ള്ളി­ലു­ണ്ടാ­യി­രു­ന്ന അ­ല­മാ­ര­യില്‍ നി­ന്നാ­ണ് അ­ഞ്ച് വാ­ച്ചു­കളും ഒ­രു മൊ­ബൈല്‍ ഫോ­ണും ക­വര്‍­ച്ച ചെ­യ്­തത്. ഈ വീ­ടി­ന്റെ മുറ്റ­ത്ത് നിര്‍­ത്തി­യി­രു­ന്ന അ­യല്‍­ക്കാര­ന്റെ ബൈക്കും കാ­ണാ­താ­യി­രു­ന്നു. ഈ ബൈക്ക് ക­യര്‍­ക്ക­ട്ട­യില്‍ ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട നി­ല­യില്‍ വ്യാ­ഴാഴ്ച രാ­വി­ലെ ക­ണ്ടെ­ത്തി. മൊ­യ്­തീന്‍ കുഞ്ഞും ഭാ­ര്യയും രണ്ടു­മ­ക്ക­ളും ബു­ധ­നാഴ്ച കു­ടും­ബ വീ­ട്ടില്‍ പോ­യ­താ­യി­രു­ന്നു. വ്യാ­ഴാഴ്ച രാ­വി­ലെ തി­രി­ച്ചെ­ത്തി­യ­പ്പോ­ഴാണ് ക­വര്‍­ചാ വി­വ­ര­മ­റി­ഞ്ഞത്. പോ­ലീ­സ് സം­ഘവും ഡോ­ഗ് സ്­ക്വാഡും വി­ര­ല­ടയാ­ള വി­ദ­ഗ്­ധരും സ്ഥ­ല­ത്തെ­ത്തി അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്.


Keywords:  Theft, House, Gold, Uppala, Mobile-Phone, Petrol-Pump, Kasaragod, Kerala, Bed Room, Night

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia