ബസില്‍ വെച്ച് യുവതിയുടെ മൂന്നരപ്പവന്റെ മാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍
Jul 5, 2015, 15:23 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05/07/2015) ബസില്‍ വെച്ച് യുവതിയുടെ മൂന്നരപ്പവന്റെ മാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. മധുരയിലെ നന്ദിനി (22), സരസ്വതി (45) എന്നിവരാണ് അറസ്റ്റിലായത്. നീലേശ്വരം താലൂക്ക് ആശുപത്രി ജീവനക്കാരിയായ പുതിയകണ്ടത്തെ ശ്യാമളയുടെ മാലയാണ് ബസില്‍ വെച്ച് മോഷണം പോയത്. ആശുപത്രിയില്‍ ജോലി കഴിഞ്ഞ് വി.വി. നഗറിലേക്ക് വരികയായിരുന്നു ശ്യാമള. വി.വി. നഗറില്‍ ബസിറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്.
അപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. ഉടന്‍ ഒരു ഓട്ടോ വിളിച്ച് ബസിന് നേരെ ഓടിച്ചുപോവുകയായിരുന്നു. ചെറുവത്തൂര്‍ ബസ് സ്്‌റ്റോപ്പില്‍ വെച്ച് സഞ്ചരിച്ച ബസ് കിട്ടി. അതില്‍ തിരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല. ഇതിനിടയിലാണ് സംശയ സാഹചര്യത്തില്‍ കണ്ട തമിഴ്‌നാട് സ്വദേശിനികളെ കുറിച്ച് ബസ് ജീവനക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ തമിഴ്‌നാട് സ്വദേശികളെ കണ്ടെത്തുകയും ഇവരില്‍ നിന്ന് മാല കണ്ടെടുക്കുകയുമായിരുന്നു.
തുടര്‍ന്ന് ജനക്കൂട്ടം തമിഴ്‌നാട് സ്വദേശിനികളെ കൈകാര്യം ചെയ്യുകയും ചന്തേര പോലീസിലേല്‍പിക്കുകയുമായിരുന്നു. ഇവരില്‍ നിന്നും 2,000 രൂപയും ഒരു എ ടി എം കാര്‍ഡും കണ്ടെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: