ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു; ഓട്ടോയ്ക്ക് കേടുപാട് വരുത്തി
Apr 18, 2012, 16:28 IST
കാസര്‍കോട്: നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. കമ്പാര്‍-കാസര്‍കോട് റൂട്ടിലോടുന്ന ശാന്തി ബസ്സിന്റെ ചില്ലുകളാണ് തകര്‍ത്തത്. ചൊവ്വാഴ്ച ഓട്ടം അവസാനിപ്പിച്ച് ബെദ്രടുക്കയില്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. നേരത്തെയും രണ്ടുതവണ ഇവിടെ നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെ അക്രമണമുണ്ടായിരുന്നു.
പെരിയടുക്കയില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കും നേരെയും അക്രമണം നടന്നു. ഗോപാലന്റെ ഓട്ടോറിക്ഷയാണ് തകര്‍ത്തത്.
പെരിയടുക്കയില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കും നേരെയും അക്രമണം നടന്നു. ഗോപാലന്റെ ഓട്ടോറിക്ഷയാണ് തകര്‍ത്തത്.
Keywords: Kasaragod, Attack, Auto-rickshaw, Bus