ബന്തിയോട്ട് വ്യാപാരിക്ക് കുത്തേറ്റു
Aug 19, 2015, 11:00 IST
കുമ്പള: (www.kasargodvartha.com 19/08/2015) ബന്തിയോട് വ്യാപാരിക്ക് കുത്തേറ്റു. മള്ളങ്കൈയിലെ ആഇശുമ്മയുടെ മകനും ബന്തിയോട്ട് മൊത്ത വ്യാപാരിയുമായ ആത്തിഫിനാണ് (32) കുത്തേറ്റത്. ബുധനാഴ്ച രാവിലെ 9.45 മണിയോടെയാണ് സംഭവം. ഇയാളുടെ മൊത്തവ്യാപാര കേന്ദ്രത്തിന് മുന്നില്‍വെച്ചാണ് കുത്തേറ്റത്. മംഗളൂരു ഭാഗത്തുനിന്നുമെത്തിയ കറുത്ത സ്‌കോര്‍പിയോ കാറിലെത്തിയ നാലംഗ സംഘമാണ് ആത്തിഫിനെ കുത്തിയത്.
തലയുടെ ഇടതുഭാഗത്തും മറ്റും കുത്തേറ്റ ആതിഫിനെ ഉടന്‍തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമികള്‍ കാറില്‍തന്നെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള സി.ഐ. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
Keywords : Bandiyod, Attack, Stabbed, Kerala, Assault, Injured, Police, Shopkeeper stabbed