city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയഡുക്ക ബദ്രംപള്ളയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മരിച്ചു

ബദിയടുക്ക:(www.kasargodvartha.com 29/04/2016) ബദ്രംപള്ളയില്‍ രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മരിച്ചു. പെര്‍ളയിലെ ബേക്കറി ജോലിക്കാരനായ ഷേണിയിലെ ബിജു ആചാര്യ-ബേബി ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആചാര്യ(19) യാണ് മരിച്ചത്.

ബദിയഡുക്ക ബദ്രംപള്ളയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മരിച്ചുവെള്ളിയാഴ്ച രാവിലെ കാര്‍ത്തിക് ബൈക്കില്‍ പോകുമ്പോള്‍ ബദ്രംപള്ളയില്‍ മറ്റൊരു ബൈക്കുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ത്തികിനെ ഉടന്‍ തന്നെ മംഗ്ലൂരു ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. കാര്‍ത്തികിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം സംബന്ധിച്ച് ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച കാര്‍ത്തികന് രണ്ടു സഹോദരിമാരുണ്ട്.

ബദിയഡുക്ക ബദ്രംപള്ളയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മരിച്ചു


Keywords:  Badiyadukka, Bike, Car, Accident, General-hospital, Police, Death

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia