ബദിയഡുക്കയുടെ പ്രിയ ഡോക്ടര്‍ ഇനി ഐ എ എസുകാരന്‍
Jun 28, 2013, 17:24 IST
കാസര്‍കോട്: ഗ്രാമീണര്‍ക്കിടയില്‍ ആതുര സേവനം ഇഷ്ടപ്പെടുന്ന യുവ ഡോക്ടര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി രാജ്യ സേവനത്തിന് ഒരുങ്ങുന്നു. ബദിയഡുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ എസ് വിനീതാണ് അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 56-ാം റാങ്ക് നേടിയത്. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 2007ല്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഡോ.വിനീത് കുഗ്രാമങ്ങളിലെ സര്‍ക്കാര്‍ ആതുരാലയങ്ങളിലാണ് സേവനമനുഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഏറ്റവും താഴെത്തട്ടിലുളള പാവപ്പെട്ടവര്‍ക്കും സേവനം നല്‍കുകയാണ് ഈ ഡോക്ടറുടെ ലക്ഷ്യം. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് വിനീത് ബദിയഡുക്ക സി എച്ച് സിയില്‍ ഡോക്ടറായി നിയമിതനായത്. ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഡോക്ടര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം ബി ബി എസ് പഠന സമയത്ത് തന്നെ ഐ എ എസ് മോഹം മനസ്സില്‍ താലോലിച്ച വിനീത് മൂന്നാമത്തെ ചാന്‍സിലാണ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യത്തെ ചാന്‍സില്‍ ഇന്റര്‍വ്യൂ വരെ എത്താന്‍ വിനീതിന് കഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെ ചാന്‍സില്‍ മെയിന്‍ പരീക്ഷ വരെ മാത്രമേ എത്താന്‍ സാധിച്ചുളളൂ. അതുകൊണ്ട് നല്ല തയ്യാറെടുപ്പ് നടത്തിയാണ് ഡോക്ടര്‍ മൂന്നാമത്തെ തവണ പരീക്ഷ എഴുതിയത്. ആതുര സേവനം നടത്തുന്നതിനിടയിലും ഡോക്ടര്‍ കോച്ചിംഗിന് സമയം കണ്ടെത്തി.
ചെന്നൈയിലെ ശങ്കേര്‍സ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിനെയാണ് കോച്ചിംഗിനു വേണ്ടി ഡോക്ടര്‍ ആശ്രയിച്ചത്. സൈക്കോളജിയും ജിയോഗ്രഫിയുമായിരുന്നു ഡോക്ടറുടെ ഓപ്ഷണല്‍ വിഷയങ്ങള്‍. ഇന്റര്‍വ്യൂവിനു വേണ്ടി കൂടുതല്‍ മുന്നൊരുക്കങ്ങല്‍ നടത്തി. ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ പഠനത്തിനായി ഡോക്ടര്‍ ചെലവഴിച്ചു. പരീക്ഷയ്ക്ക് തൊട്ടു മുമ്പുളള മാസങ്ങളില്‍ പഠനം 10 മണിക്കൂര്‍ വരെ നീണ്ടു. ദൃഢനിശ്ചയത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഈ ആത്മ സമര്‍പ്പണം വിനീതിന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 56-ാം റാങ്ക് സമ്മാനിച്ചു. ഐ എ എസ് പരിശീലനത്തിനായി മുസ്സോറിയിലേക്ക് പോകുന്നതുവരെ ബദിയഡുക്ക സി എച്ച് സിയില്‍ ഡോക്ടറായി തുടരാനാണ് വിനീതിന്റെ തീരുമാനം.
![]() |
S. Vineeth |

Keywords: Kerala, Kasaragod, Doctor, Badiyaduka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.