ബദിയടുക്ക കന്തലില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാഴികള്‍ക്ക്
May 16, 2013, 21:00 IST
കാസര്‍കോട്: കുമ്പള - ബദിയടുക്ക റോഡില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാഴികയ്ക്ക്. കെ.എല്‍. 10 - 2124 നമ്പര്‍ മാരുതി 800 കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്ത് കുടുങ്ങിയ ഡ്രൈവറെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. കന്യപ്പാടി സ്വദേശി ഇബ്രാഹിം ഹാജിയാണ് (65) കാറാടിച്ചിരുന്നത്. 30 അടി താഴ്ച്ചയുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. കുഴിയിലേക്കിറങ്ങിയ കാര്‍ മൂന്ന് തവണ കരണംമറിഞ്ഞാണ് തലകീഴായി നിന്നത്. കാര്‍ പിന്നീട് ക്രൈന്‍ കൊണ്ടുവന്നാണ് പൊക്കിയെടുത്തത്.
