ബദിയടുക്കയില്‍ വന്‍ മോഷണ സംഘത്തിലെ 2 പേര് പിടിയില്‍
Dec 5, 2014, 12:25 IST
ബദിയടുക്ക: (www.kasargodvartha.com 05.12.2014) ബദിയടുക്കയില്‍ വന്‍ മോഷണ സംഘത്തിലെ രണ്ട് പേര് പോലീസിന്റെ പിടിയിലായി. മഞ്ഞംപാറ പള്ളി ഓഫീസില്‍ നിന്ന് 3500 രൂപയും പെര്‍ള ഭജന മന്ദിരത്തിലെ അയ്യപ്പ വിളക്കിനോടനുബന്ധിച്ചെത്തിയ ഓട്ടോറിക്ഷയിലെ ക്യാഷ് ബോക്സ് കുത്തിത്തുറന്ന് അഞ്ച് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത സംഭവത്തിലാണ് പെര്‍ള സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടിയത്.
പള്ളിയിലെ കവര്‍ച്ച സംബന്ധിച്ച് പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവവുമായി നടത്തിയ അന്വേഷണത്തിനിടെയാണ് പെര്‍ളയില്‍ അയ്യപ്പന് വിളക്ക് നടക്കുന്ന സ്ഥലത്തെ ഓട്ടോ റിക്ഷയില്‍ നിന്നും മൊബൈലുകള്‍ കവര്‍ച്ച ചെയ്തതായുള്ള വിവരവും ലഭിച്ചത്. രണ്ട് കവര്‍ച്ചകള്‍ക്കും പിന്നില്‍ ഒരേസംഘമാണെന്ന് വ്യക്തമായതോടെയാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെര്‍ള സ്വദേശികള്‍ കുടുങ്ങിയത്.
കസ്റ്റഡിയിലെടുത്തവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.