city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഡ്‌സ് സ്‌കൂളുകളെ ആരോഗ്യവകുപ്പിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് കുടുംബശ്രീ ശില്പശാല

കാസര്‍കോട്‌:(www.kasargodvartha.com 02.08.2014) മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസത്തിനുളള ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിനായി കുടുംബശ്രീ ശില്പശാല സംഘടിപ്പിച്ചു. കാസര്‍കോട് ഹോട്ടല്‍ സിറ്റിടവറില്‍ നടന്ന സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അതിഥിയായിരുന്നു. ബഡ്‌സ് സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് കാളിദാസന്‍ വിഷയം അവതരിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെ ചുമതലകളില്‍ ബഡ്‌സ് സ്‌കൂളിന്റെ സേവനങ്ങളെ ഉള്‍പ്പെടുത്തണം. ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുമായി ബഡ്‌സ് സ്‌കൂള്‍ സേവനസംയോജനം വേണം. പരിശീലന നിലവാരം ഉയര്‍ത്തണം. അതിനാവശ്യമായ പദ്ധതി പാക്കേജായി രൂപപ്പെടുത്തണം എന്നീ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നുവന്നു. ബഡ്‌സ് സ്‌കൂളുകള്‍ സംബന്ധിച്ച് ജില്ലാതല റിവ്യൂ ആവശ്യമാണെന്നും വിദ്യാഭ്യാസവും ആരോഗ്യവും അവകാശമായി ഉറപ്പാക്കണമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്‍.പി പത്മകുമാര്‍ നിര്‍ദ്ദേശിച്ചു. ബഡ്‌സിന്റെ പശ്ചാത്തലവും സംയോജനസേവനങ്ങളേയും മെച്ചപ്പെടുത്തണം.

നിലവില്‍ 60 ബഡ്‌സ് സ്‌കൂളുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചുവരികയാണ്. 18 വയസ്സിനുമുകളിലുളളവരുടെ പകല്‍ പരിപാലനം, തുടര്‍ പരിശീലനം, തൊഴില്‍ എന്നിവയ്ക്കായി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ എല്ലാ പഞ്ചായത്തിലും ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വിഷയാടിസ്ഥാനത്തില്‍ സെമിനാറിന്റെ ഭാഗമായ ചര്‍ച്ചയില്‍ എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍, കുടുംബശ്രീ അസി. ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍മാരായ എം. മുഹമ്മദ്കുഞ്ഞി, കെ.വി.വിജയന്‍ എന്നിവര്‍ സംബന്ധിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്‍.എ ഖാലിദ് സ്വാഗതവും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക നന്ദിയും പറഞ്ഞു. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളും പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ചര്‍ച്ചയില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രതിനിധികള്‍ സംസാരിച്ചു.

ബഡ്‌സ് സ്‌കൂളുകളെ ആരോഗ്യവകുപ്പിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് കുടുംബശ്രീ ശില്പശാല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia