ബംഗളൂരുവിലെ ഫാക്ടറിയിലേക്ക് ജോലിക്കുപോയ യുവതിയെ കാണാതായതായി പരാതി
Jul 15, 2015, 13:18 IST
ബദിയടുക്ക: (www.kasargodvartha.com 15/07/2015) ബംഗളൂരുവിലെ ഫാക്ടറിയിലേക്ക് ജോലിക്കുപോയ യുവതിയെ കാണാതായതായി പരാതി. മാന്യ കൊല്ലങ്കാനത്തെ റോണിയുടെ ഭാര്യ പ്രിയ(32)യെയാണ് കാണാതായത്.
പത്ത് ദിവസം മുമ്പ് ബംഗളൂരുവിലെ ഫാക്ടറിയിലേക്ക് ജോലിക്കാണെന്ന് പറഞ്ഞാണ് പ്രിയ വീട്ടില്‍ നിന്നും പോയത്. തിങ്കളാഴ്ചവരെ പ്രിയ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടുകാരെ ബന്ധപ്പെട്ടില്ല. വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് മാതാവ് അസുന്ദ ഡിസോജ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Badiyadukka, Missing, Kasaragod, Kerala, Job, Bangalore, Complaint, Priya.
Advertisement: