city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫേസ് ബുക്കില്‍ പ്രബന്ധമെഴുതൂ ക്യാഷ് അവാര്‍ഡ് നേടൂ

കാസര്‍കോട്: (www.kasargodvartha.com 08.04.2016) വോട്ടവകാശമുളള മുഴുവന്‍ ആളുകളെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍ വോട്ടര്‍മാര്‍ക്കായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ആരംഭിച്ച ഫെയ്‌സ്ബുക്ക് പ്രബന്ധരചനാ മത്സരത്തില്‍ പങ്കാളിത്തമേറുന്നു. മലയാളം, കന്നഡ ഭാഷകളില്‍ മുന്നൂറ് വാക്കുകളില്‍ കവിയാത്ത പ്രബന്ധങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്.
ഫേസ് ബുക്കില്‍ പ്രബന്ധമെഴുതൂ ക്യാഷ് അവാര്‍ഡ് നേടൂ

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലയിലെ വോട്ടര്‍മാര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. പ്രബന്ധം മെയ് അഞ്ചിനകം വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം https: // www.facebook.com/deo.kasaragod എന്ന ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യണം. വ്യക്തികളെയോ രാഷ്ട്രീയ കക്ഷികളെയോ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. മെയ് 10 ന് വിജയികളെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തില്‍ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

Keywords : Kasaragod, Essay competition, Malayalam, Kannada, Cash Prize, Certificate , Facebook, May 10, Winners. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia