ഫുട്‌ബോള്‍ മത്സരത്തിനിടെ ഒരു സംഘം കെട്ടിടത്തിനുമുകളില്‍ നിന്ന് റോഡിലേക്ക് പടക്കമെറിഞ്ഞു; ചോദ്യം ചെയ്ത എഎസ്‌ഐ യെ ആക്രമിച്ചു
Apr 10, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 10.04.2016) ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികളില്‍ ചിലര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് റോഡിലേക്ക് പടക്കമെറിഞ്ഞു. സംഘത്തിന്റെ നടപടിയെ ചോദ്യം ചെയ്ത എഎസ്‌ഐ യെയും പോലീസുകാരനെയും ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
ചെമ്മനാട് റെഡ് ആന്‍ഡ് ബ്ലു ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ശനിയാഴ്ച രാത്രി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ മത്സരം പുലരും വരെ നീണ്ടുനിന്നിരുന്നു. മത്സരം കാണാനെത്തിയവരെക്കൊണ്ട് ഗ്യാലറികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മത്സരം മുറുകുന്നതിനിടെയാണ് സമീപത്തെ ഒരു കെട്ടിടത്തിന് മുകളിലിരുന്ന് കാണികളില്‍ ചിലര്‍ റോഡിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞത്. തുടര്‍ന്നും സംഘം പടക്കമെറിയല്‍ തുടര്‍ന്നതോടെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ സജീഷ്‌കുമാറും മറ്റൊരു പോലീസുകാരനും കെട്ടിടത്തിന് മുകളിലെത്തുകയും പടക്കമേറ് നിര്‍ത്താനാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് വകവെക്കാതെ സംഘം വീണ്ടും പടക്കം കത്തിക്കാന്‍ തുനിഞ്ഞപ്പോള്‍ പോലീസ് തടയുകയായിരുന്നു.
തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഇവര്‍ എഎസ്‌ഐ യെയും പോലീസുകാരനെയും കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. പോലീസിനെ വെല്ലുവിളിച്ച് സംഘം റോഡിലേക്കുള്ള പടക്കമേറ് തുടരുന്നതിനിടെ വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സംഘമെത്തിയാണ് ഇവരുടെ പ്രവര്‍ത്തി തടഞ്ഞത്. എഎസ്‌ഐ സജീഷ്‌കുമാറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അമ്പതുപേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു.
Keywords: Football tournament, Chemnad, kasaragod, fire, ASI, Attack, Assault,