പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു മൂക്ക് തകര്‍ത്തു
Jan 8, 2013, 12:59 IST
കാസര്‍കോട്: മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം തടഞ്ഞു നിര്‍ത്തി മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു.
നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും നായന്മാര്മൂലയിലെ ഹമീദിന്റെ മകനുമായ സി.എച്ച്. നവാസിനെ(17)യാണ് ആക്രമിച്ചത്.
തിങ്കളാഴ്ച നായന്മാര്മൂല ടൗണിലെ ഒരു കടയിലേക്ക് ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ചെന്നപ്പോഴാണ് അക്രമമെന്ന് പറയുന്നു. പരിക്കേറ്റ നവാസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേയുള്ള വൈരാഗ്യമാണ് അക്രമ കാരണമെന്ന് സംശയിക്കുന്നതായി നവാസ് പറഞ്ഞു.

Keywords : Kasaragod, Student, Attack, Injured, Kerala, Mobile Recharge, Nayanmarmoola, C.H. Navas, Shop, Hospital, Kasargodvartha, Malayalam News.