പ്രൊഫസര്‍ ഗീവര്‍ഗീസ് സ്മരണ കുറിപ്പുകള്‍ 15 വരെ സ്വീകരിക്കും
Aug 29, 2012, 20:06 IST

വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളജ് പ്രൊഫസര്‍ കെ.കെ. ഗീവര്‍ഗീസിന്റെ ഓര്‍മയ്ക്കായി പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേയ്ക്ക് ഓര്‍മക്കുറിപ്പുകള്‍, ഫോട്ടോകള്‍ മറ്റനുബന്ധ സൃഷ്ടികള്‍ 2012 സെപ്തംബര്‍ 15 വരെ സ്വീകരിക്കാന്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി എക്സിക്യുട്ടീവ് യോഗത്തോടനുബന്ധിച്ചു ചേര്‍ന്ന സ്മരണികാ സമിതി തീരുമാനിച്ചു.
പല സാങ്കേതിക കാരണങ്ങളാലുമാണ് സ്മരണികയുടെ ജോലി വൈകിപ്പോയതെന്നും ഇനി ഒരു കാരണവശാലും സെപ്തംബര്‍ 15നപ്പുറം കുറിപ്പുകള്‍/ഫോട്ടോകള്‍ സ്വീകരിക്കുന്നതല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് സി.എല്‍ ഹമീദ്, അഡ്വ. പി. വി. ജയരാജന്, എ എസ്. മുഹമ്മദ്കുഞ്ഞി, ഇവരിലാരെയെങ്കിലും ബന്ധപ്പെടാവുന്നതാണ്.
വിലാസം: എ എസ്. മുഹമ്മദ്കുഞ്ഞി. അറഫാ ബില്‍ഡിങ്, മിഷ്യന് കോമ്പൗണ്ട്. എം.ജി. റോഡ്, കാസര്‍കോട്. 671121. email: astrawings@gmail.com, 9895137191, 9037250737.
Keywords: Vidyanagar, Govt. College, Kasargod, Old Student, Professor, K.K. Geevarghese, Kerala