പ്രൊജക്ട് അസിസ്റന്റ നിയമനം
Apr 19, 2012, 10:27 IST

കാസര്‍കോട്: സംസ്ഥാന ഫിഷറീസ് വകുപ്പു വഴി കാസര്‍കോട് ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വികസനവുമയി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും പ്രൊജക്ട് അസിസ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി., എം.എഫ്.എസ്.സി., എം.എസ്.സി (സുവോളജി) അല്ലെങ്കില്‍ ഫിഷറീസുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുധമാണ് അടിസ്ഥാന യോഗ്യത.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12500 രൂപ വേതനവും പരമാവധി 500 രൂപ യാത്രാപ്പടിയും ലഭിക്കുന്നതായിരിക്കും. വെളളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 28 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മീന്‍ ഓഫീസ്, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672202537 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Keywords: Project assitant appointment, Kasaragod