പ്രിയദര്‍ശിനി കേന്ദ്രം വിജയ സായാഹ്നം നടത്തി
Aug 6, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06/08/2016) ഇടയിലെക്കാട് പ്രിയദര്‍ശിനി സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വിജയ സായാഹ്നം നടത്തി. റിട്ട. എ.ഇ.ഒ യും ഗാന്ധിയനുമായ കെ.വി.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് വി. ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. കായികാധ്യാപക സംഘടന മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് എ. രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എം. ലക്ഷ്മണന്‍, കെ.പി. സരോജിനി എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി. ഉള്‍പ്പെടെയുള്ള ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Trikaripur, inauguration, winners felicitated.