പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ല; പകര്‍ച്ചവ്യാധി പെരുകുന്നു
Jul 25, 2015, 16:04 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 25/07/2015) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. അധികൃതര്‍ ഇതിനു വേണ്ട പ്രതിരോധ നടപടികള്‍ കൈകൊള്ളുന്നില്ലെന്ന് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനു വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചപ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്ന മറുപടിയാണ് കിട്ടിയത്.
പഞ്ചായത്ത് പരിധിയില്‍ പകര്‍ച്ചപ്പനി ബാധിച്ച് നിരപധി പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത് ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജനങ്ങളെ ദുരതിത്തിലാക്കിയിരിക്കുകയാണ്. ഗ്രാമ നിവാസികളുടെ ജീവനു വില കല്‍പ്പിക്കാതെ സമ്പൂര്‍ണ ആരോഗ്യ മേഖലയെന്ന് അവകാശപ്പെട്ട് ഫോട്ടോ രാഷ്ട്രീയം കളിക്കുന്ന ഭരണ സമിതിക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
നൗഷാദ് ബളളീര്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് എരിയാല്‍, സിദ്ദീഖ് ചേരങ്കൈ, നവാസ് പുത്തൂര്‍, താല്‍ സലാം, കബീര്‍ ബ്ലാര്‍കോട്, ഹമീദ് പടിഞ്ഞാര്‍, സിറാജ് ആസാദ്, ശരീഫ് ബളളീര്‍, ശുക്കൂര്‍ എരിയാല്‍, മുസ്തഫ കെ.ബി, രിഫായി, സത്താര്‍ മാടപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സഫറുദ്ദീന്‍ ചേരങ്കൈ സ്വാഗതവും ജാബിര്‍ കുളങ്കര നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Mogral puthur, National Youth League, Epidemic threat spreads.
Advertisement: