പ്രസ്‌ക്ലബ്ബിനു മുന്നിലെ പഴയകെട്ടിടം പൊളിച്ചുനീക്കുന്നു
Jun 14, 2012, 12:14 IST
കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബ്ബിനു മുന്നിലെ കൂറ്റന്‍ പഴയകെട്ടിടം പൊളിച്ചുനീക്കുന്നു. നേരത്തേ തീപ്പെട്ടി കമ്പനി പ്രവര്‍ത്തിച്ചുവന്ന ഈ കെട്ടിടം പിന്നീട് സ്റ്റീല്‍ ഫര്‍ണീച്ചര്‍ കമ്പനിയായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കെട്ടിടം അനാഥാവസ്ഥയിലാവുകയും പരിസരത്തെ സ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകയും ചെയ്തു. ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
ഇതിനിടയില്‍ തുരുത്തിയിലെ അബ്ദുല്‍ ഖാദറിന് ഉടമസ്ഥാവകാശം തിരിച്ച് ലഭിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ഇവിടെ വ്യാപാരസമുച്ഛയം നിര്‍മ്മിക്കാനാണ് ആലോചന. കോട്ടയ്ക്ക സമാനമായ ഈ കെട്ടിടം ഫോട്ടോ ഗ്രാഫര്‍മാര്‍ക്കും മറ്റും ഔഡോര്‍ ചിത്രീകരിക്കാനുള്ള പ്രധാനകേന്ദ്രമായിരുന്നു. പിന്നീട് ഈ കെട്ടിടം സാമൂഹ്യവിരുദ്ധര്‍ കൈയ്യടക്കുകയായിരുന്നു.

Keywords: Kasaragod, Matchbox Company building