പ്രവാചക ജീവിതം മാനവകുലത്തിന്ന് മാതൃക: ബായാര്‍ തങ്ങള്‍
Dec 27, 2013, 18:14 IST
ബായാര്‍: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ലോക ജനതക്ക് മാതൃകയാണെന്നും ആ മാതൃക അനുധാവനം ചെയ്യുന്നതിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും പ്രമുഖ ആത്മീയ പണ്ഡിതന്‍ അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി പ്രസ്താവിച്ചു. ബായാര്‍ ജാറം മഖാം ഉറൂസില്‍ കൂട്ടപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍.
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു മതത്തിലും തീവ്രവാദത്തിന് സ്ഥാനമില്ലെന്നും ഇസ്ലാം പരിപൂര്‍ണമായി മാനവിക സന്ദേശമാണ് ലോകത്തിന്ന് നല്‍കുന്നതെന്നും തങ്ങള്‍ വിശദീകരിച്ചു.
അക്രമങ്ങളും, നശീകരണ പ്രവര്‍ത്തനങ്ങളും, മത സൗഹാര്‍ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും, പ്രവാചകചര്യയ്ക്ക് വിരുദ്ധമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാ സമൂഹവും വിട്ടുനില്‍ക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
മോണു ഹാജി ബായാര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി, അഹ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കളം, സലാഹുദ്ധീന്‍ സഖാഫി, ആദം ദാരിമി തുടങ്ങവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു മതത്തിലും തീവ്രവാദത്തിന് സ്ഥാനമില്ലെന്നും ഇസ്ലാം പരിപൂര്‍ണമായി മാനവിക സന്ദേശമാണ് ലോകത്തിന്ന് നല്‍കുന്നതെന്നും തങ്ങള്‍ വിശദീകരിച്ചു.
![]() |
ബായാര്‍ ജാറം മഖാം ഉറൂസിൽ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി സംസാരിക്കുന്നു.
|
മോണു ഹാജി ബായാര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി, അഹ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കളം, സലാഹുദ്ധീന്‍ സഖാഫി, ആദം ദാരിമി തുടങ്ങവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Kasaragod, Bayar, Bayar Thangal, Mohammed Nabi (s), Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752