city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകൃതിക്ഷോഭം: ഉദ്യോഗസ്ഥര്‍ സജ്ജരാകണം: കലക്ടര്‍

പ്രകൃതിക്ഷോഭം: ഉദ്യോഗസ്ഥര്‍ സജ്ജരാകണം: കലക്ടര്‍
കാസര്‍കോട്: ജില്ലയില്‍ പ്രകൃതിക്ഷോഭം നേരിടുന്നതിനും, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും എല്ലാ ജില്ലാ ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ വകുപ്പതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ചു കളക്‌ട്രേറ്റിലും, രണ്ട് താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ വിവരം നല്‍കാവുന്നതാണ്. കൂടാതെ മത്സ്യമേഖലയിലോ, കടലിലോ ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്. എല്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഫോണ്‍ നമ്പറുകള്‍ കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം - 04994-257700 ടോള്‍ഫ്രീ നമ്പര്‍ 1077 കാസര്‍കോട് താലൂക്ക് ഓഫീസ് കണ്‍ട്രോള്‍ റൂം - 04994-230021 ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കണ്‍ട്രോള്‍ റൂം 04672204042, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് കണ്‍ട്രോള്‍ റൂം - 04672-202537 കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

വൈദ്യുതി ദുരന്തങ്ങള്‍ നേരിടാനും, വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കാനും ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സജ്ജരായിരിക്കണം. മഴക്കാലത്ത് വൈദ്യുതി കമ്പികള്‍ പൊട്ടി വീഴുകയോ, വൈദ്യുതി സംബന്ധമായ മറ്റു ദുരന്തങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ പൊതുജനങ്ങളില്‍ നിന്നും അറിയിപ്പ് ലഭിച്ചാല്‍ രാത്രി കാലങ്ങളിലും അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Keywords: Natural disasters, V .N Jithendran, District Collector, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia