പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനിലൂടെ അപേക്ഷിക്കണം
Jul 17, 2012, 16:37 IST
പട്ടികജാതി വികസന വകുപ്പില്‍ നിന്നും എസ് സി, ഒ ഇ സി, മറ്റു പിന്നോക്ക വിഭാഗ വിദ്യാര്‍ത്തികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കണം. സ്‌കോളര്‍ഷിപ്പ് തുക ഇ-ഗ്രാന്റ്‌സ് സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുക. ഇതിനകം അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂലൈ 21നകം അക്ഷയ കേന്ദ്രത്തിലൂടെ ഡാറ്റാ എന്‍ട്രി നടത്തി പ്രിന്റൗട്ട് ഒറിജിനല്‍ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്ഥാപനത്തില്‍ നല്‍കണം. സ്ഥാപനമേധാവികള്‍ ഓണ്‍ലൈന്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുകയും ഹാര്‍ഡ് കോപ്പി ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് സമര്‍പ്പിക്കുകയും വേണം.
വികലാംഗര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
സാമൂഹ്യക്ഷേമ വകുപ്പിന്‍ കീഴില്‍ കോഴിക്കോട് മായനാട് ഒഴുക്കരയില്‍ പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡിടിപി, ഡിസിഎച്ച്എന്‍എം എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഡിടിപി ക്കും പ്ലസ്ടു പാസായവര്‍ക്ക് ഡിസിഎച്ച്എന്‍എം നും അപേക്ഷിക്കാം.
കൂടാതെ 2012-14 അദ്ധ്യയന വര്‍ഷത്തിലേക്ക് ബുക്ക് ബയിന്റിംഗ്, ലതര്‍ വര്‍ക്‌സ് എന്നീ കോഴ്‌സുകളിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എഴുത്തും വായനയും അറിയാവുന്ന 15നും 30നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും വയസില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, ബധിരര്‍, മൂകര്‍ എന്നിവരായിരിക്കണം. ആണ്‍കുട്ടികള്‍ക്ക് സൗജന്യ താമസ സൗകര്യം ലഭിക്കും. അപേക്ഷ ഫോറം കോഴിക്കോട് ഒഴുക്കരയിലുള്ള വികലാംഗര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. നിശ്ചിത ഫോറത്തിലോ വെള്ളക്കടലാസിലോ തയ്യാറാക്കിയ അപേക്ഷകള്‍ ബയോഡാറ്റയും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ജൂലൈ 30നകം സൂപ്പര്‍ വൈസര്‍, വികലാംഗര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, മായനാട് പോസ്റ്റ്, കോഴിക്കോട് - 673008 എന്ന വിലാസത്തില്‍ ലഭിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0495-2351403, 9946972985.

Keywords: Post Matric Scholarship, Job Training, Kasaragod