പോളിടെക്‌നിക് കോളേജുകള്‍ ആരുടെയും തറവാടു സ്വത്തല്ല: എം.എസ്.എഫ്
Sep 11, 2015, 14:35 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2015) ജില്ലയിലെ പോളിടെക്‌നിക് കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വോട്ട് നേടിയ എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ അക്രമിച്ച എസ്.എഫ്.ഐയുടെ നടപടി കാടത്തം നിറഞ്ഞതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും പ്രസ്താവിച്ചു. കാലങ്ങളായി എസ്.എഫ്.ഐ തങ്ങളുടെ മാത്രം കുത്തകയാക്കി വെച്ചിരുന്ന തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജില്‍ നൂറില്‍പരം വോട്ടുകളാണ് എം.എസ്.എഫിന്റെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്.
ഇതില്‍ വിറളിപൂണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.എസ്.എഫുകാരെയും തടയാന്‍ ചെന്ന പോലീസിനെയും പത്രക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുകയാണ് ചെയ്തത്. പോളിടെക്‌നിക് കോളേജുകള്‍ ആരുടെയും കുത്തകയല്ലെന്നും എം.എസ്.എഫിന് മികച്ച സ്വാധീനമുള്ള കോളേജുകള്‍ ജില്ലയില്‍ ഉണ്ടെന്ന കാര്യം എസ്.എഫ്.ഐ മറക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയെ കയ്യൊഴിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന പോളി തെരഞ്ഞടുപ്പില്‍ കാണാന്‍ സാധിച്ചത്. പെരിയയിലെയും കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും പോളിടെക്‌നിക്കുകള്‍ മികച്ച വോട്ട് നേടിയ സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും നേതാക്കള്‍ അഭിനന്ദിച്ചു.

Keywords: Kasaragod, Kerala, MSF, College, Inauguration, Students, Inauguration, MSF against SFI.