പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് തീപിടിത്തം
Apr 7, 2012, 16:36 IST
അമ്പലത്തറ:പാറപ്പള്ളിയില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് ശനിയാഴ്ച ഉച്ചയാടെ തീപിടിത്തമുണ്ടായി. ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ ഉണങ്ങിയ പുല്ലിലാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലേക്ക് നീങ്ങിയെങ്കിലും പരിസരവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കാഞ്ഞങ്ങാട്ട് നിന്നും അഗ്നിശമന സേന എത്തുകയും തീയണക്കുകയുമായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുറ്റിക്കാടുകളും ഉണങ്ങിയ പുല്ലുകളും തീപിടിത്തത്തിനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ട്. ക്വാര്‍ട്ടേഴ്‌സ് പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് തീപിടിത്തത്തിന് കാരണമാകുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Keywords: Ambalathara, Kasaragod, Fire, Police Quarters