പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടുകിട്ടാന്‍ സ്റ്റേഷനു മുന്നില്‍ ബഹളം വെച്ച 4 പേരെ കോടതി തടവിന് ശിക്ഷിച്ചു; പ്രതികളായ മറ്റു 2 പേര്‍ കോടതിയില്‍ ഹാജരായില്ല
Nov 25, 2016, 11:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/11/2016) പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടുകിട്ടാന്‍ സ്റ്റേഷനു മുന്നില്‍ ബഹളം വെച്ച നാലു പേരെ കോടതി തടവിന് ശിക്ഷിച്ചു. കോട്ടിക്കുളത്തെ നികേഷ് (35), സജിത് കൃഷ്ണന്‍ (35), രാജേഷ് (31), കുട്ട്യന്‍ (54) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി നാലേ മുക്കാല്‍ വര്‍ഷം വീതം തടവിനു ശിക്ഷിച്ചത്.
2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടിക്കുളം കടപ്പുറത്തുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് സ്‌റ്റേഷനു മുന്നിലെത്തി പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഖാസിമിനെ കല്ലെറിയുകയും പോലീസിന്റെ ഔദ്യോഗി കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
നാലു പേരും കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. അതേസമയം കേസില്‍ പ്രതികളായ മറ്റു രണ്ടു പേര്‍ കോടതിയില്‍ ഹാജരായില്ല. വിനയകുമാര്‍ (45), ശ്രീനേഷ് (39) എന്നിവരാണ് കോടതിയില്‍ ഹാജരാവാത്തത്. ഇവരെ പിടികൂടി ഇവര്‍ക്കെതിരെ പ്രത്യേക വിചാരണ നടത്താന്‍ കേസ് മാറ്റി വെച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, court, Police, Accuse, Police, case, Imprisonment for accused.