പോലീസുകാരനും ഭാര്യയും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയ ബൈക്ക് യാത്രക്കാനെതിരെ കേസ്
Mar 30, 2012, 13:14 IST
കാസര്‍കോട്: പോലീസുകാരനും ഭാര്യയും സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ച് പറയുകയും ചെയ്ത ബൈക്ക് യാത്രക്കാരനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ചന്ദ്രിഗിരി റൂട്ടില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തൃക്കണ്ണാട് നിന്ന് ഭാര്യക്കൊപ്പം കാറില്‍ കാസര്‍കോട്ടെ താമസസ്ഥലത്ത് വരികയായിരുന്ന ട്രാഫിക്ക് യൂണിറ്റിലെ പോലീസുകാരന്‍ രാഘവനെയാണ് കെ. എല്‍ 14 എച്ച് 9909 ബൈക്ക് യാത്രികന്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയത്. ബൈക്കോടിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
Keywords: Kasaragod, case, Bike, Police