പോലീസിന്റെ നീക്കങ്ങള്‍ മണല്‍ മാഫിയക്ക് ചോര്‍ത്തിയ യുവാവിന് 10,000 പിഴ
Nov 16, 2012, 22:09 IST
നീലേശ്വരം: മണല്‍ മാഫിയക്ക് പോലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്ത കേസില്‍ രണ്ടാം പ്രതിയായ യുവാവിനെ കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. നീലേശ്വരം പൂവാലംകൈയിലെ ചിറക്കരയില്‍ പി. ജയരാജനെ (30)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
ഈ കേസിലെ ഒന്നാം പ്രതിയായ നീലേശ്വരം കറുത്തഗേറ്റിലെ ശ്രീനിവാസന്‍ (33) പിഴയടക്കാന്‍ കോടതിയോട് സാവകാശം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ശ്രീനിവാസന് പിഴയടക്കാന്‍ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. 2012 മാര്‍ച്ച് ഏഴിന് നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയില്‍ നിന്ന് മണലൂറ്റി അനധികൃതമായി കടത്തുന്ന സംഘത്തിന് പോലീസിന്റെ നീക്കങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ചോര്‍ത്തി നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് ശ്രീനിവാസനെയും ജയരാജനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസിനെ കണ്ട് ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ മണല്‍ കടത്തുന്നത് തടയാന്‍ പോലീസെത്തുമ്പോള്‍ മണല്‍ കടത്തുകാര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കി രക്ഷപ്പെടുത്തുന്ന ഇടനിലക്കാരാണ് ശ്രീനിവാസനും ജയരാജനുമെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. അന്നത്തെ നീലേശ്വരം അഡീഷണല്‍ എസ് ഐ ഇ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശ്രീനിവാസനെയും ജയരാജനെയും അറസ്റ്റ് ചെയ്തത്.

Keywords: Court order, Sand mafia, Nileshwaram, Police, Fine, Hosdurg, Kasaragod, Kerala, Malayalam News, Kerala Vartha