പോക്കറ്റടിയെ ചോദ്യംചെയ്ത യുവാക്കളെ മര്‍ദിച്ച സംഭവം: തമിഴ്‌നാട് സ്വദേശിയടക്കം 2 പേര്‍ അറസ്റ്റില്‍
Apr 3, 2015, 23:23 IST
കാസര്‍കോട്: (www.kasargodvartha.com 03/04/2015) പോക്കറ്റടിയെ ചോദ്യംചെയ്ത യുവാക്കളെ ട്രെയിനില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കേപുദൂരിലെ ശരവണ വേലു (22), തൃശൂര്‍ കുന്നുംകുളം ചിറക്കലിലെ സുധീര്‍ (38) എന്നിവരെയാണ് റെയില്‍വെ എ.എസ്.ഐ പവിത്രന്‍ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരമാണ് മൂക്കൂട് ചേറ്റുകുണ്ടിലെ റംഷി (23), ചിത്താരിയിലെ റിയാസ് (22) എന്നിവരെ മൂന്നുപേര്‍ ചേര്‍ന്ന് ട്രെയിനില്‍ വെച്ച് മര്‍ദിച്ചത്. മംഗളൂരു റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വിശ്രമിക്കുകയായിരുന്ന ഒരാളെ ശരവണയും സംഘവും പോക്കറ്റടിക്കുന്നത് യുവാക്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് പിന്നീട് ട്രെയിനില്‍ വെച്ച് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് യുവാക്കളെ മൂന്നംഗം സംഘം അടിച്ചും ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചും പരിക്കേല്‍പ്പിച്ചത്.
സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. പിടിയിലായ ശരവണ മറ്റു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Related News:
പോക്കറ്റടിയെ ചോദ്യംചെയ്ത യുവാക്കള്‍ക്ക് ട്രെയിനില്‍ ക്രൂരമര്‍ദനം; 2 പേര്‍ കസ്റ്റഡിയില്‍
Keywords : Kasaragod, Youth, Assault, Accuse, Arrest, Police, Complaint, Train, Sharavana Velu, Sudheer, Railway ASI Pavithran.