പോലീസ് നടപടി ശക്തമാക്കി; 3,000 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Nov 7, 2012, 23:30 IST
![]() |
File Photo |
ആറിന് 330 ല്‍പരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മദ്യപിച്ച് വാഹനമോടിച്ചവര്കെതിരെ 31 കേസുകളും ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്കെതിരെ 19 കേസുകളും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചവര്കെതിരെ 173 കേസുകളും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചവര്കെതിരെ 40 കേസുകളും ഉള്‍പെടും.
അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചവര്കെതിരെ 43 കേസുകളും യൂണിഫോം ധരിക്കാതെ വാഹനമോടിച്ചവര്കെതിരെ 48 കേസുകളും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റിയ വാഹനങ്ങള്‍കെതിരെ 17 കേസുകളും സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായി വാഹനങ്ങളില്‍ കറുത്ത/ കളര്‍ ഫിലിം ഒട്ടിച്ചവര്കെതിരെ 35 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു. 21 ഓളം പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്തതായും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും പോലീസ് ചീഫ് വ്യക്തമാക്കി.
Keywords: Action, Driving license, Police, Accident, Case, Registration, District, Vehicle, Custody, Arrest, Liquor, Kasaragod, Kerala.