പൊവ്വലില്‍ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Apr 23, 2016, 22:48 IST
പൊവ്വല്‍: (www.kasargodvartha.com 23.04.2016) പൊവ്വലില്‍ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ട്‌ള എരിക്കുട്ടത്തെ സുധീഷ് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 മണിയോടെ പൊവ്വല്‍ ബെഞ്ച് കോടതിയിലാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് മീപ്പുഗുരിയിലെ മനോജിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുളിയാറില്‍ തെയ്യം കെട്ട് കാണാന്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സുധീഷ് മരിച്ചിരുന്നു.

മധൂരിലെ നാരായണന്‍ - സുഗന്തി ദമ്പതികളുടെ ഏകമകനാണ് മരിച്ച സുധീഷ്. സെന്‍ഡ്രിംഗ് തൊഴിലാളിയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സുധീഷിന്റെ കുടുംബം പട്ട്‌ളയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Keywords : Povvel, Accident, Death, Kasaragod, Hospital, Injured.
Keywords : Povvel, Accident, Death, Kasaragod, Hospital, Injured.