പൊയ്യത്തബയല്‍ ദര്‍സ് വാര്‍ഷികം
May 8, 2012, 07:22 IST

മഞ്ചേശ്വരം: സമസ്ത കേന്ദ്ര മുശാവറാംഗം ശൈഖുനാ എം. അലി. കുഞ്ഞി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പൊയ്യത്തബയല്‍ ദര്‍സിന്റെ വാര്‍ഷികം ചൊവ്വാഴ്ച തുടങ്ങും. രാത്രി നടക്കുന്ന ഉദ്ഘാടന സമ്മേളനം ശൈഖുനാ ആലികുഞ്ഞി മുസ്ളിയാരുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ മജീദ് ഫൈസി ചെര്‍ക്കള ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തും മേയ് 9ന് ഹാമിദ് യാസീന്‍ ജൌഹരി കൊല്ലം മെയ് 10ന് നടക്കുന്ന ബുര്‍ദ മജ്ലിസിന് ഹാഫിസ് സ്വാദിഖലി അല്‍ഫാളിലി ഗൂഡല്ലൂര്‍ നേത്രത്വം ന ല്‍ക്കും. മുഈനുദ്ദന്‍ ബംഗ്ളൂര്‍ നഅ്ത് ആലപിക്കും. മെയ് 11ന് നടക്കുന്ന ആത്മീയ മജ്ലിസിന്ന് സയ്യിദ് സൈനുദ്ദീന്‍ തങ്ങള്‍ കൂരിക്കുഴി നേതൃത്വം നല്‍ക്കും. അബ്ദുല്‍ ലത്ഥീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തും.
Keywords: Poyyathabail dars anniversary, Manjeshwaram, Kasaragod