പൊതുപ്രവര്‍ത്തകനെ ഏഴംഗ സംഘം മര്‍ദ്ദിച്ചു
May 9, 2016, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.05.2016) പൊതുപ്രവര്‍ത്തകനെ ഏഴംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ബനിയാസ് കെഎംസിസി സെക്രട്ടറിയും ബല്ലാകടപ്പുറം മുസ്‌ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബല്ലാകടപ്പുറത്തെ സി പി ഉസ്മാ(45)നെയാണ് ഏഴംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ബല്ലാകടപ്പുറം ഡി ബി ഗല്ലിയിലാണ് സംഭവം. ഇടതുകണ്ണിന് താഴെയും തലക്കും നെഞ്ചിലും പരിക്കേറ്റ ഉസ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട ഉസ്മാനെ അടിയന്തിര ചികിത്സക്കായി കാസര്‍കോട് മാലിക്ദിനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തുകാരായ ഏഴംഗ സംഘമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ഉസ്മാന്‍ പോലീസിന് നല്‍കിയ മൊഴി പറയുന്നത്. ഇവരില്‍ മൂന്നുപേര്‍ മുഖംമൂടി ധരിച്ചനിലയിലായിരുന്നു. ഇവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് നേരത്തെ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഉസ്മാന്‍ പറഞ്ഞു.
Keywords: Assault, Attack, kasaragod, Kanhangad, KMCC, hospital, Balla Kadappuram, CP Usman, Social worker.