പൊതുജന ബോധവല്‍ക്കരണ ക്യാമ്പയിന്‍
Apr 2, 2012, 01:41 IST
കാസര്‍കോട്: നഗരസഭയും സ്വരാജ് സംഘടനയും സംയുക്തമായി ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മണ്ണിര കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിനെ കുറിച്ച് പൊതുജന ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. കേരള ശുചിത്വമിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി നാലിന് രാവിലെ പത്തിന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വാടക ക്വാര്‍ട്ടേഴ്‌സിന്റെ ഉടമകള്‍, ഹോസ്റ്റലുടമ പ്രതിനിധികള്‍, ഹോട്ടലുടമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണം.
Keywords: Kasaragod, Awareness, Campaign,