പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ നടക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കണം; അല്ലെങ്കില്‍ അപകടത്തില്‍പെട്ടേക്കാം
Aug 1, 2018, 20:45 IST
നീലേശ്വരം: (www.kasargodvartha.com 01.08.2018) പേരില്‍ രാജകീയ പ്രൗഡിയുണ്ടെങ്കിലും നീലേശ്വരം നഗരസഭയിലെ പ്രധാന വീതിയായ രാജാറോഡില്‍ ഒരാള്‍ക്കെങ്കിലും ഓടയില്‍ കാല്‍കുടുങ്ങി പരിക്ക് പറ്റാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. മെയിന്‍ബസാര്‍ മുതല്‍ റെയില്‍വേ മേല്‍പ്പാലം വരെ റോഡിന്റെ ഇരുഭാഗത്തുമുള്ള പാതിയായി കിടക്കുന്ന ഓടകള്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മെയിന്‍ ബസാറില്‍ വസന്ത സ്റ്റുഡിയോക്ക് സമീപത്തും, ബസ് സ്റ്റാന്‍ഡിന് സമീപം ലാഭം മാര്‍ക്കറ്റിന് മുന്നിലും, ഹെഡ് പോസ്റ്റോഫീസിന് മുന്നിലുമാണ് ഏറ്റവും വലിയ കുഴികളുളളത്. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ഒരു ദിവസം ഒരാളുടേതെങ്കിലും കാല്‍ കുടുങ്ങാതിരിക്കില്ല.
ബസ് സ്റ്റാന്‍ഡില്‍ നിന്നും ഹൈവേ ഭാഗത്തേക്ക് ബസ് ഇറങ്ങി തിരിയുന്ന ലാഭം മാര്‍ക്കറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം സ്ലാബ് അടര്‍ന്നുമാറി വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങി വരുന്ന ബസുകള്‍ ഈ കുഴിയോട് ചേര്‍ന്നാണ് തിരിഞ്ഞുപോകുന്നത്. ബസില്‍ തട്ടാതിരിക്കാന്‍ തെന്നിമാറുന്ന യാത്രക്കാരുടെ കാല്‍ ഈ കുഴിയില്‍ കുടുങ്ങി പരിക്കേല്‍ക്കുകയാണ് പതിവ്.
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇതിനകം കുഴിയില്‍ കാല്‍ കുരുങ്ങി പരിക്കേറ്റിട്ടുള്ളത്.
ബസ് സ്റ്റാന്‍ഡ് നിര്‍മാണവും നഗരവികസനവും കൊട്ടിഘോഷിക്കുമ്പോഴും രാജാറോഡിലെ കുഴികളും ഓവുചാലിലെ തകര്‍ന്ന സ്ലാബും നന്നാക്കാന്‍ മാത്രം നഗരസഭക്ക് നേരം കിട്ടുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Raja Road damaged, Nileshwaram, Kasaragod, News, Road, Collapse, Vehicle, Damage