പേരിന്റെ പേരില്‍ പോര്: മള്ളങ്കൈയില്‍ ഉറൂസ് നിര്‍ത്തിവെച്ചു
Mar 30, 2012, 16:20 IST
ഉപ്പള: ഉറൂസ് നടത്തിപ്പിനുള്ള സംഘാടക സമിതിയുടെ പേരിനെ ചൊല്ലി ഇരുജമാഅത്തുകള്‍ തമ്മില്‍ പോര് മുറുകിയതിനെ തുടര്‍ന്ന് മള്ളങ്കൈ ഫക്കീര്‍ വലി ഉറൂസ് നിര്‍ത്തിവെച്ചു. വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് എട്ടുവരെയായിരുന്നു ഉറൂസ് പരിപാടികള്‍ നടത്താന്‍ നിശ്ചയിച്ചത്. മള്ളങ്കൈ, ബന്തിയോട് ജമാഅത്ത് കമ്മിറ്റികള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് പോലീസ് നിര്‍ദ്ദേശ പ്രകാരം ഉറൂസ് നിര്‍ത്തിവെച്ചത്.
മള്ളങ്കൈ ഉറൂസ് ബന്തിയോട്-മള്ളങ്കൈ ഫക്കീര്‍ വലി ദര്‍ഗ ഷെരീഫ് ഉറൂസ് എന്ന ബാനറില്‍ നടത്താമെന്ന് ഒന്നരവര്‍ഷം മുമ്പ് ഇരുജമാഅത്ത് കമ്മിറ്റികളും ധാരണയിലെത്തിയതാണ്. എന്നാല്‍ ഇതിനു വിരുദ്ധമായി ഉറൂസിന്റെ പ്രചരണ സാമഗ്രികളില്‍ ബന്തിയോടിനെ ഒഴിവാക്കിയതില്‍ ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തകരെ പ്രകോപിതരാക്കി. ഇതേചൊല്ലിയാണ് ഇരുജമാഅത്തുകളും തമ്മില്‍ പോര് മുറുകിയത്. പ്രശ്‌നം രമൃതയില്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചത് ഫലിക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉറൂസ് പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഉറൂസിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച സാധനസാമഗ്രികള്‍ നീക്കം ചെയ്യുകയായിരുന്നു.

Keywords: Uppala, Uroos, Kasaragod