പേപ്പട്ടി കടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
Jun 18, 2012, 12:29 IST
കാസര്‍കോട്: പേപ്പട്ടിയുടെ കടിയേറ്റ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ ബേവൂരിയിലെ ബാലകൃഷ്ണന്റെ മകനും 10-ാം തരം വിദ്യാര്‍ത്ഥിയുമായ ഋത്വിക്കിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് പേപ്പട്ടി കടിച്ചത്.
സ്‌കൂളില്‍ നടന്ന ഒരു പരിപാടിയില്‍ സംബന്ധിച്ച് സഹപാഠികളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ ഭയന്ന് നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഋത്വിക്കിന്റെ കൈക്കാണ് കടിയേറ്റത്.
Keywords: Kasaragod, Student, Dog bite, General-hospital