പേക്കടം പാണക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ കാരക്കടവത്ത് രാമന്‍ അന്തിത്തിരിയനായി ആചാരപ്പെട്ടു
Jul 8, 2012, 13:52 IST
തൃക്കരിപ്പൂര്‍: പേക്കടം പാണക്കാല്‍ ഭഗവതി ക്ഷേത്ര അന്തിത്തിരിയനായി എടാട്ടുമ്മലിലെ കാരക്കടവത്ത് രാമന്‍(71) ആചാരപ്പെട്ടു. ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തിലെ മഡിയന്‍ നായരച്ഛനാണ് വിവിധ ആചാരാനുഷ്ഠാന കര്‍മ്മങ്ങളോടെ ആചാരം നല്‍കിയത്.
ക്ഷേത്ര നടയില്‍ നിന്നും മഡിയന്‍ നായരച്ഛന്‍ കാരക്കടവത്ത് അന്തിത്തിരിയന്‍ എന്ന് മൂന്നു തവണ ആചാര പേര് വിളിച്ചു. തുടര്‍ന്ന് അന്തിത്തിരിയനായി ആചാരം കൊണ്ടയാള്‍ വെറ്റിലടക്കയും പണവും ദക്ഷിണവെച്ച് വന്ദിച്ചു. പാണക്കാല്‍ ഭഗവതി ക്ഷത്രത്തിലെ പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന് മുന്നോടിയായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അന്തിത്തിരിയനായി ആചാരം കൊള്ളുന്നത്.
കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രം, കാടങ്കോട് നെല്ലിക്കാല്‍ ഭഗവതി ക്ഷത്രം, മാണിക്കോത്ത് മാണിക്യ മംഗലം ഭഗവതി ക്ഷത്രം, നീലേശ്വരം ആര്യക്കര ഭഗവതി ക്ഷത്രം, കുറവാപ്പള്ളി ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്രശ്വരന്മാരും, കൂട്ടുവായിക്കാരും, വാല്യക്കാരുമടങ്ങിയ സംഘം രാവിലെ എഴിന്നള്ളിപ്പോടെയാണ് ഉദിനൂര്‍ കുലോത്ത് എത്തിയത്.
ആചാര കുടയും വടിയും എടുത്ത് വസ്ത്രം തച്ചുടുത്തെത്തിയ അന്തിത്തിരിയന്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ആചാരം കൈക്കൊണ്ടു. ക്ഷേത്രത്തില്‍ വിവിധ പൂജകളും അടിയന്തിരങ്ങളും നടന്നു. നാലുനാട്ടില്‍ നിന്നെത്തിയവര്‍ക്ക് അന്നദാനവും ഉണ്ടായിരുന്നു.
Keywords: Karakkadavath Raman, Anthithiriyan, Panakkal Bagavathi Temple, Trikaripur, Kasaragod