പെര്‍ളയില്‍ ലക്ഷങ്ങളുടെ കോഴികള്ളക്കടത്ത് പിടികൂടി
May 26, 2012, 13:21 IST
കാസര്‍കോട്: കര്‍ണാടകയില്‍ നിന്നും അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന കോഴികള്‍ സെയില്‍ ടാക്‌സ് അധികൃതര്‍ പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെയാണ് പെര്‍ളയില്‍ വെച്ച് കര്‍ണ്ണാടകയില്‍ നിന്നും കെ. എല്‍ 14 കെ 6543 നമ്പര്‍ ലോറിയില്‍ കടത്തികൊണ്ടുവരികയായിരുന്ന കോഴികളാണ് പിടികൂടിയത്.
105 ബോക്‌സ് കോഴികളെയാണ് പിടികൂടിയത്. ഒരു ബോക്‌സില്‍ 30 കിലോ കോഴികളാണ് ഉണ്ടായിരുന്നത്. സെയില്‍ ടാക്‌സ് ഇന്‍പെക്റ്റിംങ് അസി.കമ്മീഷണര്‍ വി.വി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍ വി. മനോഹരന്‍, ഇന്‍സ്‌പെക്ടര്‍മാരായ രാമാനുജന്‍, രാജേന്ദ്രന്‍, ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് കോഴികള്ളക്കടത്ത് പിടികൂടിയത്. പിടികൂടിയ കോഴികള്‍ക്ക് 1,20,000 രൂപ പിഴ ചുമത്തിയശേഷം വണ്ടി വിട്ടുകൊടുത്തതായി അധികൃതര്‍ പറഞ്ഞു.

Keywords: Kasaragod, Perla, Lorry, Hen smuggling