പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത യുവാക്കള്‍ക്ക് മര്‍ദനം
Mar 16, 2015, 08:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/03/2015) പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യംചെയ്ത യുവാക്കളെ മര്‍ദിച്ചു. ഞാണിക്കടവിലെ ജിതിന്‍ (20), കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ സുധീഷ് (23) പടന്നക്കാട് കുറുന്തൂരിലെ വിജേഷ് (29), ഞാണിക്കടവിലെ സനീഷ് (20) എന്നിവരെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ഒഴിഞ്ഞവളപ്പില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. സുധീഷ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഫോണ്‍ നമ്പര്‍ ചോദിച്ച് ഒരു സംഘം പിറകെ നടന്നത് ശല്യം ചെയ്യുന്നത് ചോദ്യംചെയ്തപ്പോഴാണ് മര്‍ദനമേറ്റതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ റിയാദ്, ഫൈസല്‍, ഫായിസ്, റംഷീദ്, നവാസ് തുടങ്ങി പത്തോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അതേസമയം റിയാദ് (30), ഫായിസ് (17) എന്നിവരെ മര്‍ദനമേറ്റ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ഒഴിഞ്ഞവളപ്പില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. സുധീഷ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഫോണ്‍ നമ്പര്‍ ചോദിച്ച് ഒരു സംഘം പിറകെ നടന്നത് ശല്യം ചെയ്യുന്നത് ചോദ്യംചെയ്തപ്പോഴാണ് മര്‍ദനമേറ്റതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ പറഞ്ഞു.

Keywords : Assault, Youth, Hospital, Complaint, Injured, Kasaragod, Kanhangad, Police, Complaint, Case.