പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തെ ചൊല്ലി മേല്‍പറമ്പില്‍ യുവാക്കള്‍ ഏറ്റുമുട്ടി
Dec 27, 2015, 20:00 IST
മേല്‍പറമ്പ്: (wwww.kasargodvartha.com 27/12/2015) ഒരു പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ പ്രണയ ബന്ധത്തിന്റെ പേരില്‍ മേല്‍പറമ്പില്‍ രണ്ട് പ്രദേശത്തെ യുവാക്കള്‍ ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. നാട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം പറഞ്ഞുതീര്‍ത്തത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ പ്രശ്‌നം രമ്യമായി പരിഹരിച്ചതിനാല്‍ പോലീസ് തിരിച്ചുപോയി. ഏതാനും ദിവസമായി ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ ഇരുപ്രദേശങ്ങളിലെയും യുവാക്കള്‍ തമ്മിലുള്ള പ്രശ്‌നം പുകയുകയായിരുന്നു. ഞായറാഴ്ച ഒരു സംഘം മേല്‍പറമ്പിലെത്തിയതോടെയാണ് സംഘട്ടനം ഉണ്ടായത്.
പരിക്കേറ്റ ആരും തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല.