പെണ്‍കുട്ടികളോട് സംസാരിച്ചത് ചോദ്യം ചെയ്തതിന് കാറിലെത്തിയ സംഘം പ്ലസ് ടു വിദ്യാര്‍ത്ഥിയെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു
Aug 6, 2016, 10:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 06/08/2016) പെണ്‍കുട്ടികളോട് സംസാരിച്ചത് ചോദ്യം ചെയ്തതിന് കാറിലെത്തിയ സംഘം പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആക്രമിച്ചു പരിക്കേല്‍പിച്ചു. നെല്ലിക്കുന്ന് പള്ളിറോഡ് സ്വദേശിയും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അജീറി (17)നെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ കാറിലെത്തിയ സംഘം വിദ്യാനഗര്‍ ബിസി റോഡില്‍ വെച്ച് അക്രമിച്ചത്.
ബ്ലേഡ് കൊണ്ട് നെഞ്ചത്തും കൈക്കും പരിക്കേറ്റ അജീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്ലേഡ് കൊണ്ട് നെഞ്ചത്തും കൈക്കും പരിക്കേറ്റ അജീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Nellikunnu, hospital, Injured, Student, Attack, Car, Accuse, School Student assaulted.