city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

കാസര്‍കോട്: എന്റെ അധ്യാപന ജീവിതത്തിന്റെ എട്ട് വര്‍ഷക്കാലം മാത്രമെ ഈ വിദ്യാലയത്തില്‍ ചിലവഴിച്ചുള്ളൂവെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഭാഷാസംഗമഭൂമിയുടെ ഈ ഈറ്റില്ലം സമ്മാനിച്ച അനുഭവങ്ങളും ഓര്‍മകളും ധന്യമായതാണെന്ന് പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി കുടുംബസംഗമത്തോടനുബന്ധിച്ച് പൂര്‍വകാല അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് സമൂഹത്തില്‍ നിലയും വിലയും കൈവന്ന ഒരുപാട് വിദ്യാര്‍ത്ഥികളുടെ അധ്യാപകനാവാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ നിങ്ങളെ ജീവിതത്തിന്റെ ജലാശയത്തിലേയ്ക്ക് തള്ളി വിടുക മാത്രമെ ചെയ്തുള്ളൂ. അവിടെ വിദഗ്ധമായി നീന്തി കരപറ്റിയവരാണ് ഇവിടുന്ന് പഠിച്ചിറങ്ങിയ ഏറെപ്പേരും കെ. വി കുമാരന്‍ മാസ്റ്റര്‍ പറഞ്ഞു. അവര്‍ തിരിച്ചു വന്ന് ആദരം സമ്മാനിക്കുമ്പോള്‍ വേണ്ടെന്ന് പറയാനായില്ലെന്നും നീണ്ട കാല്‍ നൂറ്റാണ്ട് ഇവിടെ അധ്യാപകനായിരിക്കുവാന്‍ അവസരം ലഭിച്ചത് ധന്യമായി കരുതുന്നുവെന്നും കുമാരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിച്ചവരെ തിരിഞ്ഞു നോക്കാന്‍ മെനക്കെടൂവെന്നും പൂര്‍വകാല അധ്യാപകരായ ഞങ്ങളെ ഓര്‍ത്തത് പോലെ കാസര്‍കോടിന്റെ ഈ വിദ്യാലയ മുത്തശിയെ കൂടി തിരിഞ്ഞു നോക്കണമെന്നും, ഈ സ്‌കൂളിന്റെ യശസ് ഇനിയുമുയര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും അതിന് എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളും കൈകോര്‍ക്കണമെന്നും മുന്‍കാല പ്രധാനാധ്യാപകനായ നരസിംഹഭട്ട് ആഹ്വാനം ചെയ്തു.

പൂര്‍വ വിദ്യാര്‍ത്ഥിയും നഗരസഭാധ്യക്ഷനുമായ ടി. ഇ. അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പി. സുന്ദര്‍ ഷെട്ടി മാസ്റ്റര്‍, എസ്.എം. വിദ്യാനഗര്‍, കെ. യശോദാ ഭായി ടീച്ചര്‍, സി. എല്‍ മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, പി. വസുമതി ടീച്ചര്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. റഹ്മാന്‍ തായലങ്ങാടി അധ്യാപകരെ സദസിന് പരിചയപ്പെടുത്തി.

പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, മാധയ്യ ഷെട്ടി, പാദൂര്‍ കുഞ്ഞാമു, അഡ്വ. പി.വി. ജയരാജന്‍, മുഹമ്മദ്കുഞ്ഞി ചായിന്റടി, എന്‍.എ. അബൂബക്കര്‍, അഡ്വ. അബ്ദുല്ല ബേവിഞ്ച, അഡ്വ. സി.എന്‍ ഇബ്രാഹിം, അഡ്വ. കെ. പി. നാരായണന്‍ നായര്‍, ഖാദര്‍ ബോസ്റ്റോള്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഇബ്രാഹിം ചെര്‍ക്കള, ടി.എ. മഹമൂദ്, അബ്ബാസ് മലബാര്‍, മജീദ് കൊല്ലമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ബാബുരാജ്, കെ.എച്ച്. മുഹമ്മദ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മണി തുടങ്ങിയവര്‍ കലാപരിപാടികളവതരിപ്പിച്ചു. സെക്രട്ടറി അഹമദ് വിദ്യാനഗര്‍ സ്വാഗതവും കെ. നാഗേഷ് ഷെട്ടി നന്ദിയും പറഞ്ഞു.

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം: പഴയകാല അധ്യാപകരുടെ ഒത്തുചേരല്‍

Keywords: Kasaragod, GHSS, Old student, Teachers, Family meet, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia