പുഴയോരത്ത് ചീട്ട് കളിച്ച രണ്ടുപേര്‍ അറസ്റ്റില്‍
Dec 16, 2012, 18:20 IST

കുമ്പള: പുത്തിഗെ പുഴയോരത്ത് പണം വെച്ച് ചീട്ട് കളിക്കുകയായിരുന്ന രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. പുത്തിഗെയിലെ രാജേഷ്(32), ദുര്‍ഗാ പ്രസാദ് ഷെട്ടി(45) എന്നിവരാണ് അറസ്റ്റിലായത്. കളിസ്ഥലത്തുനിന്ന് 12,100 രൂപ പോലീസ് പിടിച്ചെടുത്തു.
പുഴയോരത്ത് ചീട്ടുകളിക്കുന്നത് പരിസരവാസികള്‍ക്ക് ശല്യമാവുന്നതായി പരാതി ഉയര്‍ന്നിരുന്നു. ദൂര സ്ഥലങ്ങളില്‍നിന്നുള്ളവര്‍ വരെ ഇവിടെ ചീട്ടുകളിക്കാന്‍ വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാപകല്‍ ഭേദമില്ലാതെയാണ് ഇവിടെ ചീട്ടുകളി നടക്കുന്നത്. ലക്ഷങ്ങള്‍ വെച്ചുള്ള ചീട്ടുകളി ചിലരെ ആത്മഹത്യയുടെ വക്കില്‍വരെ എത്തിച്ചിട്ടുണ്ട്.
Keywords : Kasaragod, Kumbala, Gambling, Police, Arrest, Puthike, Rajesh, Durga Prasaad Shetty, River, Suicide, Kerala, Malayalam News.