പുല്ലൂരില്‍ കണ്ടെയ്‌നര്‍ ലോറിയും എന്‍ പി ലോറിയും കൂട്ടിയിടിച്ചു; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു
Sep 19, 2016, 10:52 IST
പുല്ലൂര്‍: (www.kasargodvartha.com 19/09/2016) പുല്ലൂരില്‍ കണ്ടെയ്‌നര്‍ ലോറിയും എന്‍ പി ലോറിയും കൂട്ടിയിടിച്ചു. തിങ്കളാഴച രാവിലെ 9.15 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ എതിരെ വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.
വിവരമറിഞ്ഞെത്തിയ അമ്പലത്തറ പോലീസാണ് ഗതാഗത സ്തംഭനം പരിഹരിച്ചത്. എന്‍ പി ലോറി ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂരില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ദിവസം പുല്ലൂര്‍ പാലത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. പുല്ലൂര്‍, കേളോത്ത്, ചാലിങ്കാല്‍ എന്നിവിടങ്ങളില്‍ ദേശീയപാതയുടെ വളവും മരങ്ങളുടെ മറവും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.

Keywords: Accident, Pullur, Periya, Injured, Lorry, Kasaragod, Kerala, Container lorry, Accident in Pullur