പുലിക്കുട്ടികളെ കണ്ടതായി സ്ത്രീ; നാട്ടുകാര്‍ പരിഭ്രാന്തിയില്‍
May 8, 2018, 11:05 IST
ബന്തിയോട്: (www.kasargodvartha.com 08.05.2018) പച്ചംപള്ളയില്‍ പുലി ഇറങ്ങിയതായുള്ള പ്രചാരണം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. പച്ചംപള്ളക്ക് സമീപം മിസ്സാഫറിനടുത്താണ് രണ്ട് പുലി കുട്ടികളെ കണ്ടതായി ഒരു സ്ത്രീ പറഞ്ഞത്. പുലിയെ കണ്ട സ്ത്രീ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. വിവരം ഫോറസ്റ്റ് അധികൃതരെ വിളിച്ചറിയിച്ചപ്പോള്‍ ഡ്രൈവര്‍ ഇല്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ സംഭവസ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് പ്രതിഷേധത്തിനിടയാക്കി.
കുന്നും കാടുമുള്ള പ്രദേശത്തിന് സമീപത്തുള്ള ക്വാര്‍ട്ടേസിലാണ് സ്ത്രീകളും കുട്ടികളും തനിച്ച് താമസിക്കുകയാണ്. പുലിയെ കണ്ടത്തോടെ ഇവര്‍ ഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. കാട്ടിലും പരിസരങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bandiyod, News, Leopard, Women, Leopard in Bandiyod.