പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ അനധികൃത തട്ടുകടകള്‍ നഗരസഭ നീക്കംചെയ്തു
Jun 22, 2013, 12:06 IST
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹൈവേക്കരികിലായി സ്ഥാപിച്ച പത്തോളം തട്ടുകടകള്‍ നഗരസഭാ അധികൃതര്‍ എടുത്തുമാറ്റി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് കടകള്‍ ലോറികളില്‍ കയറ്റി കൊണ്ടുപോയത്. ഇവ നഗരസഭാ ഓഫീസിനടുത്ത ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അനധികൃതമായി സ്ഥാപിച്ച കടകള്‍ നീക്കണമെന്ന് നേരത്തെ ഉടമകളോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടമകള്‍ അതിന് തയ്യാറാകാത്തതിനെതുടര്‍ന്നാണ് നഗരസഭാ അധികൃതര്‍ കടകള്‍ എടുത്തുമാറ്റിയത്. നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും അനധികൃത കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയും നീക്കംചെയ്യുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
റോഡരികിലെ പാര്‍ക്കിംഗ് സ്ഥലം കയ്യേറി കടകള്‍ സ്ഥാപിക്കുന്നതുമൂലം വാഹനങ്ങള്‍ക്ക് പാര്‍ക്ക്‌ചെയ്യാന്‍ സ്ഥലം ഇല്ലാത്തതിനാലും തട്ടുകടകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലുമാണ് കടകള്‍ ഒഴിപ്പിക്കുന്നതെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി പൊതുസ്ഥലത്ത് കടകള്‍ സ്ഥാപിക്കുന്നതുമൂലം വികലാംഗരായ ആളുകള്‍ക്ക് നഗരസഭയുടെ അനുമതിയോട്കൂടി കടസ്ഥാപിക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയുമുണ്ട്. ഇതും ഒഴിപ്പിക്കലിന് കാരണമായതായി സൂചനയുണ്ട്.

Keywords: Thattukada, Kasaragod, Kerala, Officers, Letter, Municipality, New Bus Stand, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.