പുതിയ ബസ് സ്റ്റാന്‍ഡില്‍ കല്ല് തെറിച്ചു ബസിന്റെ ചില്ല് തകര്‍ന്നു
Apr 5, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 05/04/2015) പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസിന്റെ ടയര്‍ കയറി തെറിച്ച കല്ല് പതിച്ച് മറ്റൊരു ബസിന്റെ ചില്ല് തകര്‍ന്നു. ആലംപാടിയിലേക്ക് പോകുന്ന കെഎല്‍ 13 കെ 5567 അല്‍ഫലാഹ് ബസിന്റെ ചില്ലാണ് തകര്‍ന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മംഗള എന്ന ബസ് സ്റ്റാന്‍ഡിലൂടെ കടന്നുപോകുന്നതിനിടെ ടയര്‍ കയറി കല്ല് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന അല്‍ഫല ബസിന്റെ ഗ്ലാസിലേക്ക് പതിക്കുകയായിരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡിലെ റോഡ് തകര്‍ന്നു കിടക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കാസര്‍കോട്‌വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. ബസ് സ്റ്റാന്‍ഡിന് അകത്തേക്കുള്ള റോഡും, ബസ് സ്റ്റാന്‍ഡിന് അകത്തെ റോഡും തകര്‍ന്നു കിടക്കുകയാണ്. ഇവിടെ ബസിന്റെ ടയര്‍ കയറി കല്ല് ആള്‍ക്കാരുടെ ദേഹത്ത് തെറിച്ച് പരിക്കേല്‍ക്കുന്നതും പതിവാണ്.
Related News:
മഴക്കാലമടുത്തിട്ടും തകര്‍ന്ന പുതിയ ബസ് സ്റ്റാന്‍ഡ് ടാര്‍ ചെയ്തില്ല; കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ട്രാഫിക്ക് സി.ഐ

Keywords : Kasaragod, Kerala, Bus, Stone, Bus Stand, Tyre, New Bus Stand, Al Falah, Bus windscreen shattered.