പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
Aug 9, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 09/08/2016) പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. തളങ്കര തെരുവത്തെ പി എം ഹുസൈന്‍(48) ആണ് അറസ്റ്റിലായത്. കൂട്ടാളിയായ മൊഗ്രാല്‍പുത്തൂരിലെ ഷൗക്കത്ത് (30) ഓടി രക്ഷപ്പെട്ടു. മൊഗ്രാലിലെ ഹാര്‍ഡ്‌വെയര്‍ ഷോപ്പുടമ എ എം നിസാറില്‍ നിന്നാണ് രണ്ടംഗ സംഘം പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനാണെന്നും താങ്കളുടെ ബന്ധു ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസില്‍ പറയാതിരിക്കണമെങ്കില്‍ 5,000 രൂപ നല്‍കണമെന്നുമായിരുന്നു ഹുസൈന്‍ നിസാറിനോട് ഫോണില്‍ ആവശ്യപ്പെട്ടത്. പണം കവറിനുള്ളിലാക്കി പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടലിലെ കൗണ്ടറില്‍ ഏല്‍പിക്കണമെന്നും ഹുസൈന്‍ പറഞ്ഞിരുന്നു.
ഇതിന് ശേഷം നിസാര്‍ വിവരം സുഹൃത്തുക്കളെ അറിയിച്ചു. പിന്നീട് പണം കവറിലാക്കി ഹുസൈന്‍ പറഞ്ഞ ഹോട്ടലിലെ കൗണ്ടറില്‍ ഏല്‍പിച്ച് സമീപത്തെ കാറിലിരുന്നു. രാത്രി ഏഴ് മണിയോടെ രണ്ടുപേര്‍ ഹോട്ടലിലെത്തി പണം വാങ്ങുന്നത് കണ്ടതോടെ കാറിലുണ്ടായിരുന്ന നിസാറും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ഇതിനിടയില്‍ ഷൗക്കത്ത് ഓടിരക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ടൗണ്‍ എസ് ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഹുസൈനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords : Kasaragod, Molestation, Case, Accuse, Arrest, Thalangara, Mogral Puthur, Kasaragod, Police.