പി ബി സി എ സംസ്ഥാന ജാഥ തുടങ്ങി
Jul 31, 2016, 10:08 IST
കാസര്‍കോട്: (www.kasargodvartha.com 31/07/2016) വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (പി ബി സി എ) സംഘടിപ്പിക്കുന്ന സെക്രട്ടറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥമുള്ള നിര്‍മാണ മേഖലാ സംരക്ഷണ ജാഥ തുടങ്ങി. വാഹന പ്രചരണ ജാഥ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഷംസുദ്ദീന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ കെ പ്രദീപന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥാ പൈലറ്റുമായ സി കെ വേലായുധന്‍, കെ എ മുഹമ്മദ് ഹനീഫ, ഗിരി കൃഷ്ണന്‍, രാഘവന്‍ വെളുത്തോളി, എം രാമന്‍ എന്നിവര്‍ സംസാരിച്ചു. കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.
കെ ജയപ്രകാശന്‍ വൈസ് ക്യാപ്റ്റനും മത്തായി ചാക്കോ മാനേജറുമായ ജാഥ ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. കെ പി രാജു, പി ജെ കുഞ്ഞപ്പ, കെ മുരളീധരന്‍, എം എസ് ഷാജി എന്നിവര്‍ ജാഥാംഗങ്ങളാണ്. തിങ്കളാഴ്ച കാഞ്ഞങ്ങാട്- രാവിലെ ഒമ്പത്, ചെറുവത്തൂര്‍- 11, തൃക്കരിപ്പൂര്‍- 12.15, പയ്യന്നൂര്‍- ഒരു മണി, പിലാത്തറ - രണ്ട്, ചെറുക്കുന്ന്-3.45, കണ്ണൂര്‍- അഞ്ച് എന്നിവിടങ്ങളിലെ പര്യടന ശേഷം വൈകിട്ട് അഞ്ചിന് പിണറായില്‍ സമാപിക്കും. നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, ക്വാറി ഉല്‍പന്നങ്ങളുടെ ഖനനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക, സ്വകാര്യ കെട്ടിട നിര്‍മാണ കരാറുകാര്‍ക്ക് ലൈസന്‍സും ക്ഷേമനിധിയും പെന്‍ഷനും അനുവദിക്കുക, കെട്ടിട നിര്‍മാണ സൈറ്റ് ഇന്‍ഷൂറന്‍സ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 10നാണ് സെക്രട്ടറിയറ്റ് മാര്‍ച്ച്.
Keywords : Programme, Inauguration, Kasaragod, PBCA, State Jadha.