city-gold-ad-for-blogger

പിതാവിന്റെ പീഡനം മൂലം വീടുവിട്ട 13 കാരന് ജൂവനല്‍ ഹോമിലും പീഡനം

പിതാവിന്റെ പീഡനം മൂലം വീടുവിട്ട 13 കാരന് ജൂവനല്‍ ഹോമിലും പീഡനം
കാസര്‍കോട്: പിതാവിന്റെ ക്രൂരമായ പീഡനം മൂലം വീടുവിട്ട 13കാരന് കാസര്‍കോട് ജൂവനല്‍ ഹോമിലും പീഡനം. കര്‍ണാടക കോലാര്‍ മാലൂരിലെ കൃഷ്ണപ്പ-മഞ്ജുള ദമ്പതികളുടെ മകന്‍ ശിവയ്ക്കാണ്(13) പീഡനമേല്‍ക്കേണ്ടിവന്നത്.

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ ശിവയെ പിതാവ് കൃഷ്ണപ്പ അടുപ്പില്‍ ചട്ടിവെച്ച് ചൂടാക്കി അതിന്റെ മുകളില്‍ കുട്ടിയെ ഇരുത്തി പൊള്ളലേല്‍പിക്കുകയായിരുന്നു. പിതാവിന്റെ പീഡനംമൂലം വീട്ടില്‍ നിന്നും ഇറങ്ങിയോടിയ കുട്ടി തീവണ്ടി കയറി ഒക്ടോബര്‍ ഏഴിന് രാവിലെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തുകയായിരുന്നു. വെള്ളവും ഭക്ഷണവും കിട്ടാത്തതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ കാസര്‍കോട് റെയില്‍വെ പോലീസ് കണ്ടെത്തുകയും ചൈല്‍ഡ് ലൈന്‍ അതികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരവനടുക്കം ജൂവനല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

സദാസമയവും പേടികാരണം കുട്ടി നിലവിളിച്ചിരുന്നു. ഇതിനിടയില്‍ മുറിയിലേക്ക് പോകാത്തതിനെ തുടര്‍ന്ന് തള്ളി മുറിയിലേക്കാക്കുന്നതിനിടയില്‍ കുട്ടിയുടെ തല ചുമരിലിടിച്ച് ചര്‍ദിച്ചതിനെ തുടര്‍ന്ന് ശിവയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയാണ്. ചൈല്‍ഡ്‌ലൈന്‍ അതികൃതരെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുത്തതോടെയാണ് ജൂവനല്‍ ഹോമിലും പീഡനം നേരിട്ടവിവരം പുറത്തറിഞ്ഞത്. കുട്ടിക്കിപ്പോള്‍ കടുത്ത പനിയും ചര്‍ദിയുമുണ്ട്. സുഖം പ്രാപിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറഞ്ഞു.

Keywords:  Kasaragod, Student, Father, Karnataka, Fever, Child Line, Kerala, Malayalam News, Shiva

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia