പികെഎസ് ജില്ലാ ജാഥ തുടങ്ങി
Oct 23, 2013, 18:16 IST
ബായാര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതി (പികെഎസ്)യുടെ നേതൃത്വത്തില്‍ ഒന്നിന് കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ഥമുള്ള ജില്ലാ വാഹനജാഥക്ക് ആവേശകരമായ തുടക്കം. ഭൂരഹിത കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയും വീടും നല്‍കുക, സ്വകാര്യമേഖലയില്‍ പട്ടികജാതിക്കാര്‍ക്ക് നിയമംമൂലം ജോലി സംവരണം ഏര്‍പ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും.
ജാഥ ബായാര്‍ പൈവളിഗെ ഗാളിയടുക്കയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ലീഡര്‍ കൊട്ടറ വാസുദേവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. മാനേജര്‍ ബി എം പ്രദീപ്, എം കെ പണിക്കര്‍, എം നാരായണ ഭട്ട്, വി പി കോരന്‍, പി കുഞ്ഞമ്പു, ദിനേശ്വരി എന്നിവര്‍ സംസാരിച്ചു. സി രാഘവന്‍ സ്വാഗതവും ബി സുന്ദര നന്ദിയും പറഞ്ഞു.
ബേക്കൂരിലെ സ്വീകരണത്തിനുശേഷം ജാഥ പഞ്ചത്തൊട്ടിയില്‍ ആദ്യ ദിവസം സമാപിച്ചു. സമാപന യോഗത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു സംസാരിച്ചു.
ജാഥ വ്യാഴാഴ്ച: ബാഡൂര്‍- 9.30, ബദിയടുക്ക- 10.15, ചേനക്കാട്- 11 അമയ് കോളനി- 11, ബോവിക്കാനം- 11, കുണ്ടംകുഴി- 1, ചട്ടഞ്ചാല്‍- 2, നാലാം വാതുക്കല്‍- 2.45, രാവണീശ്വരം സെറ്റില്‍മെന്റ് കോളനി- 3.30, ആവിക്കര- 4.30, കടിഞ്ഞിമൂല (സമാപനം- 5). ജാഥ വെള്ളിയാഴ്ച സമാപിക്കും.
ജാഥ ബായാര്‍ പൈവളിഗെ ഗാളിയടുക്കയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ലീഡര്‍ കൊട്ടറ വാസുദേവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. മാനേജര്‍ ബി എം പ്രദീപ്, എം കെ പണിക്കര്‍, എം നാരായണ ഭട്ട്, വി പി കോരന്‍, പി കുഞ്ഞമ്പു, ദിനേശ്വരി എന്നിവര്‍ സംസാരിച്ചു. സി രാഘവന്‍ സ്വാഗതവും ബി സുന്ദര നന്ദിയും പറഞ്ഞു.
ബേക്കൂരിലെ സ്വീകരണത്തിനുശേഷം ജാഥ പഞ്ചത്തൊട്ടിയില്‍ ആദ്യ ദിവസം സമാപിച്ചു. സമാപന യോഗത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു സംസാരിച്ചു.
![]() |
പികെഎസ് ജില്ലാ വാഹന ജാഥ ബായാര്‍ ഗാളിയടുക്കയില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം
പി കരുണാകരന്‍ എംപി ലീഡര്‍ കൊട്ടറ വാസുദേവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
|
Keywords: Kerala, Kasaragod, PKS, P.Karunakaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: